സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ( ചൊവ്വ, ബുധന്‍) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ......
തൃശൂരിൽ കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ് തകൃതി. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിലാണ് പെരുമഴയത്ത് ടാറിംഗ് ജോലികൾ നടത്തിയത്.......
2023-ൽ ഹിന്ദിയിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'കിൽ'. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങി പുറത്തിറങ്ങിയ ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യാനുള്ള പ്രവർത്തനങ്ങൾ വളരെക്കാലമായി നടന്നുവരികയായിരുന്നു. ......
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എഴുപത്തൊൻപതാമത്തെ വയസിലാണ് അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായ സത്യപാൽ മാലിക് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്.
1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടി ടിക്കറ്റിലാണ് അദ്ദേഹം ആദ്യം എംഎൽഎയാകുന്നത്. ......
സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. ......
കൂത്താട്ടുകുളം നഗരസഭാ ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. യുഡിഎഫ് അംഗങ്ങൾ നഗരസഭാ ചെയർപേഴ്സണെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകുകയായിരുന്നു.......
പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. ......
വാഗ്ദാന പദ്ധതികളുടെ തത്സ്ഥിതി വിലയിരുത്തല്‍; ദ്രുതനടപടികളുമായി വ്യവസായമന്ത്രി
കൊച്ചി : ഇന്‍വസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍ ആഗസ്റ്റ് മാസത്തോടെ നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നൂറെണ്ണമാകുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഐകെജിഎസിലെ വാഗ്ദാന പദ്ധതികളുടെ തത്സ്ഥിതി നിക്ഷേപകരില്‍ നിന്ന് തന്നെ അറിയുന്നതിന് വ്യവസായവകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള നിക്ഷേപക സംഗമത്തിലെ വാഗ്ദാന പദ്ധതികളില്‍ 21 ശതമാനം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാജ്യത്ത് തന്നെ ആദ്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ......
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങളും അപകട മരണങ്ങളും വർധിക്കുന്ന ' സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഗതാഗതാ കുരുക്കിൽ പോലും സമയത്തെച്ചൊല്ലി തെരുവിൽ ജീവനക്കാർ തമ്മിലുള്ള സംഘർഷങ്ങളും യാത്രക്കാരുടെ സമാധാന യാത്ര ഇല്ലാതാക്കുന്ന ഉണ്ടാകുന്നു. കാൽനടയാത്രികരും ഇരുചക വാഹന യാത്രികർക്ക് വരെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലം ദുരന്തങ്ങൾ സംഭവിക്കുന്നു.ഇതിനെതിരെ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്നും യോഗം അവശ്യപ്പെട്ടു. ......